Advertisment

ആര്‍ അശോക കര്‍ണാടക പ്രതിപക്ഷ നേതാവ്; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍

നേരത്തെ പ്രതിപക്ഷ നേതാവിനെ നിയമിക്കാത്ത പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.

New Update
r ashoka.jpg

കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആര്‍ അശോകയെ ബിജെപി നിയമിച്ചതായി വിവരം. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ സുനില്‍കുമാര്‍, അശ്വത് നാരായണ്‍, ആരാഗ ജ്ഞാനേന്ദ്ര എന്നിവരുടെ പേരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Advertisment

ഡിസംബര്‍ 4 മുതല്‍ ബെലഗാവിയില്‍ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും. ഇതിന് മുന്നോടിയായാണ് ബിജെപിയുടെ തീരുമാനം. ജൂലൈയില്‍ കര്‍ണാടക നിയമസഭയുടെ മുന്‍ സമ്മേളനം പ്രതിപക്ഷ നേതാവില്ലാതെയാണ് നടന്നത്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ നിയമനം വൈകുന്നതില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റുകളിലും ബിജെപി 66 സീറ്റുകളിലുമാണ് വിജയിച്ചത്. 

നേരത്തെ പ്രതിപക്ഷ നേതാവിനെ നിയമിക്കാത്ത പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഏകദേശം ആറ് മാസത്തിന് ശേഷവും സംസ്ഥാനത്ത് ഇതുവരെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 

ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആഭ്യന്തര യോഗത്തില്‍ ബിജെപി എംഎല്‍എമാര്‍ കടുത്ത അതൃപ്തി അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ ബെലഗാവിയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അംഗങ്ങള്‍ ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

ബംഗളൂരുവില്‍ നടന്ന ആഭ്യന്തര യോഗത്തില്‍, പാര്‍ട്ടി ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തതിനെ ചൊല്ലി കോണ്‍ഗ്രസ് നടത്തുന്ന നിരന്തരമായ പരിഹാസത്തില്‍ തങ്ങള്‍ക്ക് നാണക്കേടുണ്ടെന്ന് ബിജെപി എംഎല്‍എമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇല്ലാതെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി എംഎല്‍എമാരില്‍ ഒരാള്‍ യെദ്യൂരപ്പയോട് അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, ബെലഗാവിയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിഷയത്തോട് പ്രതികരിച്ചുകൊണ്ട് യെദ്യൂരപ്പ പറഞ്ഞിരുന്നു. തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിട്ടുവെന്നും അദ്ദേഹം അറിയിച്ചു.

 

#latest news #rb ashoka
Advertisment