കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ്: പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

ഇത് ജാതിയോ മതമോ അല്ല.ഇത് പാവപ്പെട്ട വിഭാഗത്തെക്കുറിച്ചാണ്. ഈ ജാതി സെന്‍സസ് പാവപ്പെട്ടവര്‍ക്കുള്ളതാണ്

New Update
caste sensus rahul gandhi


കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന ചരിത്രപരമായ തീരുമാനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. സിഡബ്ല്യുസി യോഗത്തില്‍ ഐകകണ്‌ഠേനയാണ് ജാതി സെന്‍സസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നാലു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

Advertisment

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ അതത് സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി തിരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി യോഗത്തില്‍ ഒരു നിര്‍ദ്ദേശം പാസാക്കി. അതിന്റെ പകര്‍പ്പ് ഉടന്‍ പുറത്തുവിടുമെന്നും രാഹുല്‍ അറിയിച്ചു.

ഇന്ത്യന്‍ സഖ്യത്തിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി സെന്‍സസില്‍ യോജിച്ചു. ചില പാര്‍ട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ അത് കുഴപ്പമില്ല. ഞങ്ങള്‍ ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. എന്നാല്‍ സഖ്യത്തിലെ ഒട്ടുമിക്ക പാര്‍ട്ടികളും ജാതി സെന്‍സസിന് സമ്മതം മൂളി. ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ ഒറ്റക്കെട്ടായി ഈ തീരുമാനമെടുത്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത് ജാതിയോ മതമോ അല്ല.ഇത് പാവപ്പെട്ട വിഭാഗത്തെക്കുറിച്ചാണ്. ഈ ജാതി സെന്‍സസ് പാവപ്പെട്ടവര്‍ക്കുള്ളതാണ്. നിലവില്‍ ഞങ്ങള്‍ ഇന്ത്യയിലാണ്. ഒന്ന് അദാനിയുടെ ഇന്ത്യ, മറ്റൊന്ന് പാവപ്പെട്ടവരുടെ ഇന്ത്യ. ഞങ്ങള്‍ക്ക് ഈ പുതിയ എക്സ്-റേ ആവശ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2014ലും 2015ലും ഞങ്ങളുടെ സര്‍ക്കാരിന്റെ കാലാവധി തീരും വരെ ജാതി സെന്‍സസ് നടത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2018ല്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ വന്നു.ഈ കണക്കുകള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.

അതേസമയം 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി.ഒബിസി പ്രാതിനിധ്യത്തിലെ അസമത്വം ഞാന്‍ ഉന്നയിച്ചപ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല.പ്രധാനമന്ത്രി ഒബിസികള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഒബിസി വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവരുടെ ജോലിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

rahul gandhi congress
Advertisment