പാർലമെന്റ് സുരക്ഷാ വീഴ്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ നയങ്ങള്‍ മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

New Update
rahul gandhi telengana

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി . 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാ വീഴ്ചയുടെ കാരണം, ''അദ്ദേഹം ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'സുരക്ഷാ ലംഘനം ശരിക്കും സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. മോദി ജിയുടെ നയങ്ങള്‍ കാരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ നയങ്ങള്‍ മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Advertisment

എന്നാല്‍ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയില്‍ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ഷായുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അദ്ദേഹം കോണ്‍ഗ്രസിന്റെ പേര് എടുത്ത് വോട്ട് തേടുന്നു, ഒപ്പം നെഹ്റുജിയെയും ഗാന്ധിജിയെയും ദുരുപയോഗം ചെയ്ത് വോട്ട് പിടിക്കുന്നു' എന്ന് ഖാര്‍ഗെ പറഞ്ഞു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക വേളയില്‍ ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെച്ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ബിജെപി എംപി പ്രതിപ് സിംഹയുടെ പേരില്‍ കേസിലെ ആറ് പ്രതികളില്‍ രണ്ടുപേര്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയതിനാല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയെ കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് സാഗര്‍ ശര്‍മ്മയും മനോരഞ്ജന്‍ ഡിയും സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടി വീഴുകയും, കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിടുകയും, തുടര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മഞ്ഞ നിറത്തിലുള്ള പുക പുറന്തള്ളുന്ന ക്യാനുകളുമായി പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

rahul gandhi
Advertisment