/sathyam/media/media_files/qjg7XQgEcax8QMMQF4aO.jpg)
തെലങ്കാന; ബിആര്‍എസിന് വോട്ട് ചെയ്താല്‍ അത് ബിജെപിക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെലങ്കാന പര്യടനത്തിനിടെ മുലുഗു ജില്ലയില്‍ നടത്തിയ വിജയഭേരി യാത്രയ്ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം. മുഖ്യമന്ത്രി കെസിആര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ സര്‍ക്കാര്‍ അഴിമതിയുടെ പരമ്പരയാണെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
കൂടാതെ ബിജെപിയും ബിആര്‍എസും എഐഎംഐഎമ്മും പരസ്പരം ഒത്തുകളിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 2004ല്‍ കോണ്‍ഗ്രസ് തെലങ്കാനയിലെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു, ആ വാഗ്ദാനങ്ങള്‍ പാലിച്ചെന്നും, എന്നാല്‍ കെസിആര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസ് വിജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ബിജെപിയും ബിആര്‍എസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്, എഐഎംഐഎമ്മും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. തെലങ്കാന മുഖ്യമന്ത്രിക്കെതിരെ സിബിഐയോ, ഇഡിയോ, ആദായനികുതി വകുപ്പോ അന്വേഷണം നടത്തുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. എല്ലാ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us