വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചേക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി നടത്തിയ 5.8 ലക്ഷം അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

New Update
rahul may win.jpg


വയനാട് ലോക്സഭാ മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി നിലകൊള്ളുന്നുവെന്നും തുടര്‍ച്ചയായി ഈ സീറ്റില്‍ അദ്ദേഹം വിജയിച്ചേക്കുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

Advertisment

എക്സിറ്റ് പോള്‍ പ്രകാരം ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനുമായ കെ സുരേന്ദ്രനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ മുന്‍തൂക്കം. മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജയാണ് മത്സരരംഗത്തുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി നടത്തിയ 5.8 ലക്ഷം അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുന്നറിയിപ്പ്: എക്‌സിറ്റ് പോളുകള്‍ തെറ്റിയേക്കാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 7 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി സീറ്റ് നേടിയത്. 2.7 ലക്ഷം വോട്ടുകള്‍ നേടിയ സിപിഐ സ്ഥാനാര്‍ഥി പിപി സുനീറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നപ്പോഴും, കേരളത്തിലെ ഭരണകക്ഷിയായ ഇടതുമുന്നണി സഖ്യം വയനാട് ഉള്‍പ്പെടെ എല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

വയനാട്ടില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനി രാജയെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐ രംഗത്തിറക്കിയത്. വയനാടിന് പുറമെ, നിലവില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതിനിധീകരിക്കുന്ന മറ്റൊരു സീറ്റായ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെയും രംഗത്തിറക്കി.

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫുമായി നേരിട്ടുള്ള മത്സരത്തിലാണ് സിപിഐയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും.

rahul gandhi wayanadu
Advertisment