'എന്റെ മുത്തശ്ശി, എന്റെ ശക്തി'; ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ്. 1984ല്‍ ഈ ദിവസമാണ് അവരുടെ അംഗരക്ഷകരാല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത്'- രാഹുല്‍ ഗാന്ധി പറഞ്ഞു

New Update
indira gandhi rahul gandhi

മുന്‍ പ്രധാനമന്ത്രിയും രാജ്യത്തിന്റെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയുടെ 39-ാമത് രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഓര്‍മകള്‍ പുതുക്കി ചെറുമകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

Advertisment

'മുത്തശ്ശി ഇന്ദിരാഗാന്ധി എനിക്ക് ശക്തിയാണ്. അവര്‍ ത്യാഗം സഹിച്ച് ജീവന്‍ നല്‍കിയ ഇന്ത്യയെ ഞാന്‍ എന്നും സംരക്ഷിക്കും'. ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ്. 1984ല്‍ ഈ ദിവസമാണ് അവരുടെ അംഗരക്ഷകരാല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ എല്ലാം ത്യജിച്ച് ജീവന്‍ നല്‍കിയ ഇന്ത്യയെ ഞാന്‍ എപ്പോഴും സംരക്ഷിക്കും. നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ഹൃദയത്തില്‍ എപ്പോഴുമുണ്ട്, ,' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

സഞ്ജയ് ഗാന്ധിയുടെ മകനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധി ഇന്ദിരാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'അതുല്യമായ ധീരതയുടെയും പോരാട്ടത്തിന്റെയും പ്രതീകവും ജനാധിപത്യ സോഷ്യലിസത്തിന്റെ തുടക്കക്കാരിയുമായ എന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി ജിക്ക് അവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ നൂറുകണക്കിന് അഭിവാദ്യങ്ങള്‍' വരുണ്‍ ഗാന്ധി എക്‌സില്‍ പറഞ്ഞു. 

'കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടൊപ്പം, മാതൃ രാജ്യത്തോട് വളരെ ലളിതവും സൗമ്യവുമായ ആര്‍ദ്രതയും നിങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങളാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രമാതാവ്', വരുണ്‍ ഗാന്ധി പറഞ്ഞു. 

ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും ശക്തയായ സ്ത്രീകളില്‍ ഒരാളായ ഇന്ദിരാഗാന്ധി സ്വന്തം പിതാവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തിയാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള നെഹ്റു കുടുംബത്തില്‍ നിന്ന് വന്ന അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷയായിരിക്കെയാണ് പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഗുരുദേവ് രവീന്ദ്രനാഥ ടാഗോറാണ് ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി എന്ന് പേരിട്ടത്. ബംഗാളിലെ- ഇപ്പോള്‍ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സര്‍വകലാശാലയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ശിക്ഷണത്തില്‍ ഇന്ദിര കുട്ടിക്കാലത്ത് പഠിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ പങ്കാളിത്തമില്ലാത്ത ഇന്ത്യന്‍ സ്‌ക്കൂളുകളിലും തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലും ഓക്‌സ്‌ഫോര്‍ഡിലെ സോമര്‍വില്ലെ കോളേജിലുമാണ് ഇന്ദിര ബിരുദതലം വരെ പഠിച്ചത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ ബിരുദ പഠനം പാതിവഴിയിലാക്കി ഇന്ദിര തിരികെ ഇന്ത്യയിലെത്തി. 

ദേശീയസമരം അന്ന് ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി 'മങ്കി ബ്രിഗേഡ്' എന്ന പേരില്‍ ഒരു കുട്ടികളുടെ സംഘം ഇന്ദിരയുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. ഇന്ത്യന്‍ പതാകകള്‍ വിതരണം ചെയ്യാനും ദേശീയതയുടെ പ്രചാരകരുമായി ഈ കുട്ടികള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടു.

1984-ല്‍, പഞ്ചാബ് കലാപത്തെ നേരിടാന്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം ആക്രമിക്കാന്‍ ഉത്തരവിട്ടതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര അന്തരിച്ചു.  അംഗരക്ഷകര്‍ ഇന്ദിരയ്ക്ക് നേരെ 31 ബുള്ളറ്റുകളാണ് ചൊരിഞ്ഞത്. അതില്‍  ഏഴെണ്ണം ആ ശരീരത്തില്‍ നിന്ന് കണ്ടെത്തി. 

രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെന്ന നിലയില്‍ ലോകപ്രശസ്തയായിരുന്ന ഇന്ദിര. നിലപാടുകളുടെ കാര്‍ക്കശ്യം ഉരുക്കു വനിതയെന്ന പേര് അവര്‍ക്കു നേടിക്കൊടുത്തു 1999-ല്‍ ബിബിസി വോട്ടെടുപ്പിലൂടെ ഇന്ദിരാഗാന്ധിയെ 'വുമണ്‍ ഓഫ് ദ മില്ലേനിയം' ആയി തിരഞ്ഞെടുത്തു. ഇന്ത്യയുടെ ഭാരതരത്ന ലഭിച്ച പ്രധാനമന്ത്രി കൂടിയാണ് ഇന്ദിരാ ഗാന്ധി. 

rahul gandhi indira gandhi
Advertisment