ബിഹാർ സർക്കാരിന്റെ ജാതി സെൻസസിനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ജാതി സ്ഥിതിവിവരക്കണക്കുകൾ അറിയേണ്ടത് അത്യാവശ്യമാണ്. ജനസംഖ്യ എത്രത്തോളം വലുതാണോ, അത്രത്തോളം വലുതാണ് അവകാശങ്ങളും

New Update
india rahul.

ബിഹാർ സർക്കാരിന്റെ ജാതി സെൻസസിന്റെ ഫലങ്ങളെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി തിരിച്ചുള്ള സർവേയിൽ സംസ്ഥാനത്തെ 84 ശതമാനം ജനങ്ങളും ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങളാണെന്നും, ജനസംഖ്യയെ അടിസ്ഥാനമാക്കി അവരുടെ അവകാശങ്ങൾ നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

"കേന്ദ്ര ഗവൺമെന്റിന്റെ 90 സെക്രട്ടറിമാരിൽ, മൂന്ന് പേർ മാത്രമാണ് ഒബിസികൾ,
ഇന്ത്യയുടെ ബജറ്റിന്റെ 5 ശതമാനം മാത്രമാണ് അവർ കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഇന്ത്യയുടെ ജാതി സ്ഥിതിവിവരക്കണക്കുകൾ അറിയേണ്ടത് അത്യാവശ്യമാണ്. ജനസംഖ്യ എത്രത്തോളം വലുതാണോ, അത്രത്തോളം വലുതാണ് അവകാശങ്ങളും" -രാഹുൽ ഗാന്ധി പറഞ്ഞു. 

ജാതി സെൻസസ് ഫലങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നുവെന്ന് സർവ്വേയ്ക്ക് ഉത്തരവിട്ട ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. സാമൂഹിക നീതിയും എല്ലാ വിഭാഗങ്ങളുടെ ഉന്നമനവും ഉറപ്പാക്കാൻ നടപടിയെടുക്കാൻ സെൻസസ് സർക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

rahul gandhi bihar caste sensus
Advertisment