'ഈ ചങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയ്ക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത്'; മുകേഷ് എംഎല്‍എയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് തുക അനുവദിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ താന്‍ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

New Update
mukesh rahul mankoo

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കൊല്ലം എംഎല്‍എ എം മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെഎസ്ആര്‍ടിസി മാനേജ്മെന്റിനുമെതിരെയായിരുന്നു മുകേഷിന്റെ വിമര്‍ശനം.

Advertisment

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് തുക അനുവദിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ താന്‍ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. വിഷയത്തില്‍ നിരവധി തവണ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നതായും വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടും പ്രയോജമുണ്ടായില്ലെന്നുമാണ് മുകേഷിന്റെ ആരോപണം.

മുകേഷ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ചങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയ്ക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞതെന്നായിരുന്നു രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

mukesh rahul mankoottathil
Advertisment