യൂത്ത് കോണ്‍ഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലര്‍ ഭയപ്പെടുന്നു. 'ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ല, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും': രാഹുൽ മാങ്കൂട്ടത്തിൽ

ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാല്‍ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

New Update
rahul mankoottathil new.jpg

കൊച്ചി: ഒന്നും ഒളിക്കാനും മറയ്ക്കാനും ഇല്ലെന്നും ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും സ്ഥിരീകരിച്ചു.

Advertisment

ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അന്വേഷണത്തിന് ഒരു തടസവും സൃഷ്ടിക്കില്ലെന്നും എന്നാല്‍ തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് പുതിയ ടീം വരുന്നതിനെ ചിലര്‍ ഭയപ്പെടുന്നു. അന്വേഷണസംഘം രൂപീകരിക്കുന്നതിന് മുന്‍പ് ഫ്രെയിം ചെയ്യേണ്ടവരെ ലിസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നവകേരള സദസ്സില്‍ കല്യാശ്ശേരിയില്‍ വെച്ച് നടന്ന ആക്രമണ സംഭവങ്ങളോടും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടുള്ള ധൂര്‍ത്താണെന്നാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നിലപാട്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരാവാഹികളെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഒരു പ്രകോപനവും കൂടാതെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയായിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തിയത്. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

rahul mankoottathil
Advertisment