രാജസ്ഥാൻ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി; ഇടം നേടിയത് 7 എംപിമാർ, വസുന്ധര രാജയെ ഒഴിവാക്കി

ആഗസ്റ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സുപ്രധാന കമ്മിറ്റികളില്‍ നിന്ന് രാജെയെയും വിശ്വസ്ഥരെയും ഒഴിവാക്കിയിരുന്നു.

New Update
bjp election.jpg


വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പുറത്തിറക്കി. ഏഴ് എംപിമാരുള്‍പ്പെടെ 41 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തര്‍ക്ക് പട്ടികയില്‍ ഇടം ലഭിച്ചില്ല.

Advertisment

എംഎല്‍എയായ നര്‍പത് സിംഗ് രാജ്വീയും, രാജ്പാല്‍ സിംഗ് ഷെഖാവത്തും ഉള്‍പ്പടെ മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ചിലരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

ജോത്വാരയില്‍ നിന്ന് രാജ്യവര്‍ധന്‍ റാത്തോഡ്, വിദ്യാധര്‍ നഗറില്‍ നിന്ന് ദിയ കുമാര്‍, തിജാരയില്‍ നിന്ന് ബാബ ബാലക്നാഥ്, മണ്ഡാവയില്‍ നിന്ന് നരേന്ദ്ര കുമാര്‍, കിഷന്‍ഗഡില്‍ നിന്ന് ഭാഗീരഥ് ചൗധരി, സവായ് മധോപൂരില്‍ നിന്ന് കിരോഡി ലാല്‍ മീണ, സഞ്ചോറില്‍ നിന്ന് ദേവ്ജി പട്ടേല്‍ എന്നിവരാണ് ടിക്കറ്റ് ലഭിച്ച ഏഴ് എംപിമാര്‍.

ആഗസ്റ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സുപ്രധാന കമ്മിറ്റികളില്‍ നിന്ന് രാജെയെയും വിശ്വസ്ഥരെയും ഒഴിവാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയെയും വിശ്വസ്തരെയും പ്രകടന പത്രിക കമ്മറ്റിയില്‍ നിന്നും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്നുമാണ് ഒഴിവാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് രാജെയുടെ വിശ്വസ്തര്‍ ആവശ്യപ്പെട്ടിരുന്നു.

രാജസ്ഥാന്‍, തെലങ്കാന, മിസോറാം, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ നവംബര്‍ 23 ന് വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വോട്ടെണ്ണലും പ്രഖ്യാപനവും ഡിസംബര്‍ മൂന്നിന് നടക്കും.

അതേസമയം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു നദ്ദയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും നദ്ദ പറഞ്ഞു.

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി എല്ലാ സംസ്ഥാനങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരി ക്കും. അടുത്ത അഞ്ച് വര്‍ഷത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും.'- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. 

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ ഏഴ് മുതല്‍ വിവിധ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന നിയസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 

bjp rajasthan latest news
Advertisment