വിവാഹങ്ങളും ഉത്സവങ്ങളും; രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം

നവംബർ 23 ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങളാണ് നിശ്ചയിച്ചിരുന്നത്. നവംബർ 23 ന് വലിയ രീതിയിൽ വിവാഹങ്ങളും സാമൂഹ്യ പരിപാടികളും നടക്കാനുണ്ട്.

New Update
rajasthan election

ജയ്പൂർ: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒറ്റഘട്ടമായടി നവംബർ 23 ന് നടത്താനായിരുന്നു നേരത്തെ നിശ്ചിയിച്ചിരുന്നത്. എന്നാൽ നവംബർ 23 ൽ നിന്ന് 25 ലേക്കാണ് ഇപ്പോൾ തീയതി മാറ്റിയിരിക്കുന്നത്.

Advertisment

നവംബർ 23 ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങളാണ് നിശ്ചയിച്ചിരുന്നത്. നവംബർ 23 ന് വലിയ രീതിയിൽ വിവാഹങ്ങളും സാമൂഹ്യ പരിപാടികളും നടക്കാനുണ്ട്. ഇവ കണക്കിലെടുക്കുമ്പോൾ ഈ ദിവസം ധാരാളം ആളുകൾക്ക് അസൗകര്യമുണ്ടാക്കാം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വോട്ടെടുപ്പ് സമയത്ത് വോട്ടർമാരുടെ പങ്കാളിത്തം കുറയുന്നത് തടയാനാണ് തിയതി മാറ്റി നിശ്ചയിക്കുന്നത് എന്നും തിരഞ്ഞെടുക്ക് കമ്മീഷൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് കാണിച്ച് ബിജെപി അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാജസ്ഥാന് പുറമേ മദ്ധ്യപ്രദേശ് ചത്തീസ്ഗഢ്,മിസോറാം,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഏഴിന് മിസോറാമിലാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുന്നത്. മദ്ധ്യപ്രദേശിൽ നവംബർ 17 നും തെലങ്കാനയിൽ നവംബർ 30 നും ചത്തീസ്ഗഢിൽ നവംബർ 7,17 എന്നീ തീയതികളിസുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

election rajasthan
Advertisment