സെമിനാറില്‍ നിന്ന് വിട്ടു നിന്നു: കോഴിക്കോട് സര്‍വകലാശാല വിസിയോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍

പക്ഷെ വിസി തന്റെ അസാന്നിധ്യത്തില്‍ പരിപാടിയില്‍ പ്രോ വൈസ് ചാന്‍സലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്.

New Update
arif

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടും. വിസിയുടേത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. എന്നാല്‍ അനാരോഗ്യം കാരണമാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്ന് ഇന്നലെ വിസി അറിയിച്ചിരുന്നു.

Advertisment

പക്ഷെ വിസി തന്റെ അസാന്നിധ്യത്തില്‍ പരിപാടിയില്‍ പ്രോ വൈസ് ചാന്‍സലറെ പങ്കെടുപ്പിക്കാത്തതിലും രാജ്ഭവന് അതൃപ്തിയുണ്ട്. നേരത്തെ കോഴിക്കോട് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്യാത്തതിലും വിസിയോട് ചാന്‍സലര്‍ വിശദീകരണം തേടിയിരുന്നു.

calicut university arif muhammed khan rajbhavan
Advertisment