/sathyam/media/media_files/iB8HlbKK3unzs5tGQpkj.jpg)
ന്യൂമംഗളൂരു; തുറമുഖത്തേക്കുള്ള യാത്രാമധ്യേ അറബിക്കടലില്‍വെച്ച് എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പല്‍ ആക്രമിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വ്യാപരകപ്പല്‍ ആക്രമിച്ചവരെ കടലിന്റെ ആഴത്തില്‍ നിന്നുപോലും കണ്ടെത്തുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യന്‍ നാവികസേന കടലില്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
''കടലിലെ ആക്രമണങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവമായി കാണുകയും നിരീക്ഷണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കടലിനടിയില്‍ നിന്നുപോലും ഈ ആക്രമണം നടത്തിയവരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,'' പ്രതിരോധമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ത്യയുടെ വികസനത്തില്‍ അതൃപ്തിയുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ നിന്ന് ന്യൂ മംഗലാപുരം തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണയുമായി വരുകയായിരുന്ന എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലില്‍ വെച്ച് ഹൂതി തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജപ്പാന്റെ ഉടമസ്ഥതയിലുള്ളതും നെതര്‍ലന്‍ഡ്സ് പ്രവര്‍ത്തിപ്പിക്കുന്നതുമായ ലൈബീരിയന്‍ പതാകയ്ക്ക് കീഴിലുള്ള കെമിക്കല്‍ ടാങ്കര്‍, ഡിസംബര്‍ 23ന് ഇന്ത്യന്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഇന്ത്യന്‍ നാവികസേനയുടെ കണക്കനുസരിച്ച്, 20 ഇന്ത്യക്കാരും വിയറ്റ്‌നാമീസും കപ്പലില്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് വിക്രമിന്റെ സംരക്ഷണത്തിലാണ് ചരക്കുകപ്പല്‍ തിങ്കളാഴ്ച മുംബൈ തുറമുഖത്തെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us