ഉദയനിധി സ്റ്റാലിന്റെ സനാതനധർമ പരാമർശം, വിശ്വാസികളെ അവഹേളിച്ചു; കോൺഗ്രസിന് ഒന്നും പറയാനില്ലേയെന്ന് രാജ്നാഥ് സിം​ഗ്

ഉദയനിധി സ്റ്റാലിൻ പ്രസംഗത്തിനിടെ നടത്തിയ സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി.

New Update
rajnath singh udhayanidhi

രാജസ്ഥാന്‍; തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാധന ധർമ്മ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരേധ മന്ത്രി രാജ് നാഥ് സിംഗ്. ഉദയനിധിയുടെ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്നാണ് ആരോപണം. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചു. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപി നേതാക്കൾ പ്രതിപക്ഷ കക്ഷികൾക്ക് നേരെ ഉയർത്തിയിരിക്കുന്നത്.

Advertisment

ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിം​ഗ് രാജസ്ഥാനിൽ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ പ്രസംഗത്തിനിടെ നടത്തിയ സനാധന ധർമ്മ വിരുദ്ധ പരാമർശം വിവാദമാക്കുകയാണ് ബിജെപി. ഇന്ത്യ’ സഖ്യത്തിന് എതിരെ ആയുധമാക്കിയാണ് ഈ പരാമർശത്തെ ഉപയോഗിക്കുന്നത്.

ഏതായാലും വിവാദം കത്തിയതോടെ സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ രംഗത്തുവന്നു. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്.

rajnath singh udayanidhi stalin
Advertisment