/sathyam/media/media_files/9Sds8pZkjuUXKpC2hFB7.jpg)
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷനും സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തെഴുതി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ങ്കര്‍. ഡിസംബര്‍ 25ന് തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്നാണ് കത്തിലെ ആവശ്യം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭയുടെ നടുതളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത്. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുമുമ്പ്, സഭ നിര്‍ത്തിവയ്ക്കല്‍ ഉള്‍പ്പെടെ നടത്തിയതായും ധന്‍ങ്കര്‍ പറഞ്ഞു.
ഡിസംബര്‍ 13ന് ഉണ്ടായ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് 146 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. 146 എംപിമാരില്‍ 100 പേരെ ലോക്സഭയില്‍ നിന്നും 46 പേരെ രാജ്യസഭയില്‍ നിന്നുമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭാഷണത്തിനും ചര്‍ച്ചയ്ക്കും താന്‍ ഉറച്ചുനില്‍ക്കുന്നതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെള്ളിയാഴ്ച രാജ്യസഭാ അധ്യക്ഷന് കത്തെഴുതിയിരുന്നു.
''ചേംബറില്‍ സംവദിക്കാനുള്ള എന്റെ ഓഫര്‍ നിരസിച്ച നിങ്ങളുടെ നിലപാട് സഭയില്‍ വേദനാജനകമായി അനുഭവിക്കേണ്ടിവന്നു, ''രാജ്യസഭാ ചെയര്‍മാന്‍ എഴുതി. 2001ലെ ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത് . ലോക്സഭയില്‍ അതിക്രമിച്ച് കയറിയ മനോരഞ്ജന്‍, സാഗര്‍ ശര്‍മ, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം ആസാദ്, സുരക്ഷാ വീഴ്ചയുടെ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ, ലളിത് ഝായെ സഹായിച്ച മഹേഷ് കുമാവത് എന്നിവര്‍ അറസ്റ്റിലായ പ്രതികളില്‍ ഉള്‍പ്പെടുന്നു. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നുഴഞ്ഞുകയറ്റക്കാര്‍ പോലീസിനോട് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us