/sathyam/media/media_files/UdL8BNzW08uQ0nYxWoc1.jpg)
ലോക്സഭാ സമ്മേളനത്തിനിടെ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ 'ആക്ഷേപകരമായ' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. സെപ്തംബര്‍ 21 ന് നടന്ന ലോക്സഭാ സമ്മേളനത്തിനിടെയായിരുന്നു ബിധുരിയുടെ പരാമര്‍ശം. രണ്ട് നേതാക്കളുടെയും വാദങ്ങള്‍ കേട്ട ലോക്സഭാ പ്രിവിലേജസ് കമ്മിറ്റിയുടെ യോഗത്തില്‍, ബിജെപി എംപിയുടെ പ്രസ്താവനകളില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് സഭയില്‍ ഖേദം പ്രകടിപ്പിച്ചതെന്ന് ബിധുരിയെ ഉദ്ധരിച്ച് വൃത്തങ്ങള്‍ അറിയിച്ചു. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് രമേഷ് ബിധുരിയെയും, സഭയില്‍ ചന്ദ്രയാന്‍-2 ചര്‍ച്ചയ്ക്കിടെ അനുചിതമായി പെരുമാറിയതിന് ഡാനിഷ് അലിയെയും ഡിസംബര്‍ ഏഴിന് വാക്കാല്‍ തെളിവ് നല്‍കാന്‍ കമ്മിറ്റി വിളിപ്പിച്ചിരുന്നു.
ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ സംസാരിക്കവേ, സെപ്റ്റംബര്‍ 21-ന് ബിഎസ്പി അംഗം ഡാനിഷ് അലിയെ ലക്ഷ്യമിട്ട് രമേശ് ബിധുരി അപകീര്‍ത്തികരമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഡാനിഷ് അലിക്കെതിരെ ബിധുരി ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംപിമാരുടെ പരാതി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സെപ്റ്റംബറില്‍ പ്രിവിലേജസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഡിഎംകെയുടെ കനിമൊഴിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാരാണ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ടത്. എന്നാല്‍ ബിഎസ്പി അംഗം സൗത്ത് ഡല്‍ഹി എംപിയെ സഭയില്‍ സംസാരിക്കുമ്പോള്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുവെന്നും സ്പീക്കര്‍ ഈ വശവും പരിശോധിക്കണമെന്നും നിഷികാന്ത് ദുബെയെപ്പോലുള്ള നിരവധി ബിജെപി പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം സമിതിക്ക് മുന്നില്‍ ഹാജരായ ഡാനിഷ് അലി തള്ളിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ 22ന് ലോക്സഭയില്‍ ചന്ദ്രയാന്‍-3 ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഡാനിഷ് അലിക്കെതിരെ രമേഷ് ബിധുരി ആക്ഷേപകരമായ പരാമര്‍ശം നടത്തുന്നത്. സൗത്ത് ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന ബിധുരിയുടെ പരാമര്‍ശങ്ങള്‍ പിന്നീട് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. ബിധുരി നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് എംപിമാര്‍ നല്‍കിയ പരാതികള്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സെപ്റ്റംബറില്‍ പ്രിവിലേജസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഡിഎംകെയുടെ കനിമൊഴിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാരും ബിധുരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിഎസ്പി എംപി ഡാനിഷ് അലി ആക്ഷേപകരമായ' പരാമര്‍ശം നടത്തിയെന്നും ഇതാണ് ബിധുരിയെ പ്രകോപിപ്പിച്ചതെന്നും ബിജെപി വാദിച്ചിരുന്നു. ഡാനിഷ് അലി നടത്തിയ പ്രസ്താവനകള്‍ അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us