/sathyam/media/media_files/pQzE63o0mAAqOreslEo0.jpg)
ലോക്‌സഭയില്‍ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചതിന് എംപി രമേഷ് ബിധുരിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ലോക്‌സഭയില്‍, ചന്ദ്രയാന്‍-3 ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ രമേശ് ബിധുരി ആക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ സൗത്ത് ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന രമേഷ് ബിധുരിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍ നിന്ന് നീക്കം ചെയ്തു.
അതേസമയം ബിജെപി നേതാവിന്റെ പരാമര്‍ശം കടുത്ത പ്രതിഷേധത്തിനിടയാക്കി. അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ബിധുരി ഉപയോഗിക്കുന്ന ഭാഷ പാര്‍ലമെന്റിന് അകത്തോ പുറത്തോ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് എംപി ജയറാം രമേശ് ആവശ്യപ്പെട്ടു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രമേഷ് ബിധുരി നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കുകയും ഭാവിയില്‍ ഇത്തരം പെരുമാറ്റം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us