'മോദി വന്നാലും താന്‍ ജയിക്കും'; 2024 ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മല്‍സരമെന്ന് ശശി തരൂര്‍

ഹമാസിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്തില്ലന്നും അത് പാര്‍ട്ടി നയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

New Update
sasi taroor sham

2024 ലെ തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കുള്ള തന്റെ അവസാന മല്‍സരമാകുമെന്ന്‌കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം ശശി തരൂര്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തന്നെ മല്‍സരിക്കുമെന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി വന്നാലും താന്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisment

ഹമാസിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്തില്ലന്നും അത് പാര്‍ട്ടി നയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ അദ്ദേഹം തിരുവനന്തപുരത്ത് ്അദ്ദേഹം തന്റെ സാന്നിധ്യം സജീവമാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെയെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചതോടെ ബി ജെ പി കരുത്തനായ ഒരു എതിര്‍സ്ഥാനാര്‍ത്ഥിയെ തേടുകയാണ് . നേരത്തെ നിര്‍മലാ സീതാരാമെന്റെയും വിദേശകാര്യമന്ത്രി ജയശങ്കറുടെയും പേരൊക്കെ ഉയര്‍ന്ന് വന്നെങ്കിലും അവരാരും മല്‍സരിക്കാന്‍ യാതൊരു സാധ്യതയുമില്ലന്നാണ് അറിയുന്നത്. അത് കൊണ്ട് അവസാനം നടന്‍ കൃഷ്ണകുമാറിനെ മല്‍സരിപ്പിക്കാനാണ് ബി ജെ പി ആലോചിക്കുന്നതെന്നാണ് വിവരം

latest news sasi taroor
Advertisment