ക്ഷേത്രം കെട്ടലല്ല സര്‍ക്കാരിന്റെ ജോലി. യെച്ചൂരിയുടെ പാര്‍ട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉള്‍പ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കി; ശശി തരൂര്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ രാമ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദര്‍ശിച്ചാല്‍ ജനം അത് വേറെ രീതിയില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

New Update
sasi taroor india

തിരുവനന്തപുരം: ക്ഷേത്രം കെട്ടലല്ല സര്‍ക്കാരിന്റെ ജോലിയെന്ന് ശശി തരൂര്‍ എം പി. അയോധ്യ രാമ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവര്‍ തന്നെ എടുക്കട്ടെയെന്ന് ശശി തരൂര്‍ പറഞ്ഞു.

Advertisment

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ രാമ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദര്‍ശിച്ചാല്‍ ജനം അത് വേറെ രീതിയില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചതിനെക്കുറിച്ച് ശശി തരൂര്‍ പ്രതികരിച്ചു. യെച്ചൂരിയുടെ പാര്‍ട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉള്‍പ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബിജെപിയുടെ കളിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

കേന്ദ്രം വാഗ്ദാനം ചെയ്ത പോലെ യുവാക്കള്‍ക്ക് ജോലിയുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെട്ടോ എന്നും ചിന്തിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മതവിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയായാല്‍ ജനം തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

latest news sasi taroor ayodhya temple
Advertisment