Advertisment

ബിജെപിയുടെ ബി ടീം ആയി കോടതികള്‍ മാറാന്‍ പാടില്ലായിരുന്നു. വയനാട്ടിലെ ജനങ്ങള്‍ അടക്കം വലിയ സന്തോഷത്തിലാണ്, 'ഇന്ത്യയിലെ ജനാധിപത്യം മിത്തല്ലെന്ന് തെളിയിക്കുന്ന വിധി'; ഷാഫി പറമ്പില്‍

പാര്‍ലമെന്റില്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍, മറുപടി പറയാത്ത പല വിഷയങ്ങളിലും മോദിക്ക് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
shafi pa.

പാലക്കാട്: രാഹുല്‍ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഇന്ത്യയിലെ ജനാധിപത്യം മിത്തല്ലെന്ന് തെളിയിക്കാന്‍ ഈ വിധി ആവശ്യമായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്ക് തന്നെ ആശ്വാസകരമായ വിധിയാണ്. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും കിട്ടിയ തിരിച്ചടിയാണിത്.

കീഴ്‌കോടതികള്‍ക്കുള്ള മുന്നറിയിപ്പായും ഈ വിധിയെ കാണാം. ബിജെപിയുടെ ബി ടീം ആയി കോടതികള്‍ മാറാന്‍ പാടില്ലായിരുന്നു. വയനാട്ടിലെ ജനങ്ങള്‍ അടക്കം വലിയ സന്തോഷത്തിലാണ്. മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും ആശ്വസിക്കാം. 2024ല്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മുന്നില്‍ നിന്ന് രാഹുല്‍ നയിക്കും. ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ലമെന്റില്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍, മറുപടി പറയാത്ത പല വിഷയങ്ങളിലും മോദിക്ക് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന് അനുകൂലമായ വിധിയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷം പങ്കുവെച്ചു. സത്യം ജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങി.

ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുല്‍ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്.

rahul gandhi shafi parambil latest news
Advertisment