'അനന്തരവനെ കണ്ടതിൽ എന്താണ് തെറ്റ്': ശരദ് പവാർ അജിത് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

'അനന്തരവനെ കണ്ടതിൽ എന്താണ് തെറ്റ്': ശരദ് പവാർ അജിത് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

New Update
sharat pawar ajit pawar

പൂനെ; എൻസിപി അധ്യക്ഷൻ ശരദ് പവാറും എൻസിപി വിമത എംഎൽഎമാരുടെ ഗ്രൂപ്പിന്റെ തലവനായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പൂനെയിൽ രഹസ്യ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക്  പിന്നാലെ നിരവധി ഊഹാപോഹങ്ങളും പരന്നിരുന്നു. 

Advertisment

“എന്റെ അനന്തരവനെ കണ്ടതിൽ എന്താണ് തെറ്റ്?” എന്നതായിരുന്നു ചോദ്യങ്ങൾക്കുള്ള ശരദ് പവാറിന്റെ മറുപടി.

അജിത് പവാറും നിരവധി എൻസിപി എംഎൽഎമാരും ജൂലൈയിൽ ശിവസേന-ബിജെപി സഖ്യത്തിൽ ചേർന്നത് എൻസിപിയുടെ പിളർപ്പിന് കാരണമായിരുന്നു. ഈ പിളർപ്പ് മഹാരാഷ്ട്രയിലെ എൻസിപി, കോൺഗ്രസ്, ശിവസേന എന്നിവയടങ്ങുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തെ കൂടുതൽ ദുർബലപ്പെടുത്തി.

അതിനിടയായാണ് ശരദ് പവാർ അനന്തരവൻ കൂടിയായ അജിതുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ കൂടിക്കാഴ്ച നിരവധി രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. "അവൻ എന്റെ അനന്തരവനാണെന്ന കാര്യം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, എന്റെ മരുമകനെ കണ്ടുമുട്ടുന്നതിൽ എന്താണ് തെറ്റ്? ഒരു കുടുംബത്തിലെ മുതിർന്ന ഒരാൾ മറ്റൊരു കുടുംബാംഗത്തെ കാണുന്നതിൽ ഒരു പ്രശ്നവും ഉണ്ടാകേണ്ടതില്ല."- ശരദ് പവാർ വ്യക്തമാക്കി.

ncp latest news ajit pawar sharat pawar
Advertisment