/sathyam/media/media_files/NEtJTxRQLXJ7uyIM3Gkh.jpg)
സംസ്ഥാനത്ത് 'ഓപ്പറേഷന്‍ താമരയ്ക്ക്' ഒരുക്കങ്ങള്‍ നടക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ തങ്ങളുടെ ഒരു എംഎല്‍എമാരും ഇതിന് തയ്യാറല്ലെന്നും ആരും എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം.
സംസ്ഥാനത്ത് വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അത് വിജയിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പറഞ്ഞു. ചില വലിയ വ്യക്തികള്‍ നമ്മുടെ എംഎല്‍എമാരെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.
'ഓപ്പറേഷന്‍ താമര' എന്ന പ്രയോഗം 2008-ലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കര്‍ണാടക മുന്‍ മന്ത്രി ജി. ജനാര്‍ദന്‍ റെഡ്ഡിഎംഎല്‍എമാരുടെ പിന്തുണ നേടാന്‍ ഈ പ്രത്യേക മാര്‍ഗമാണ് ഉപയോഗിച്ചത്. കൂറുമാറ്റ നിരോധന നിയമം മറികടന്നായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നത്.
കര്‍ണാടക ഉപമന്ത്രി ഡികെ ശിവകുമാര്‍ ഉടന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിജയാനന്ദ് കാശപ്പനവര്‍. അദ്ദേഹം വടക്കന്‍ കര്‍ണാടക മേഖലയ്ക്ക് 'നല്ല പേര്' നല്‍കിയെന്നും എംഎല്‍എ പറഞ്ഞു. ബെലഗാവിയില്‍ ഡി കെ ശിവകുമാറിന് പുരസ്‌കാരം നല്‍കുന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us