/sathyam/media/media_files/IkHjWAoazVrQpAtk5CO8.jpg)
കണ്ണൂര്‍: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുകയാണെങ്കില്‍ അത് അവരുടെ രാഷ്ട്രീയ തീരുമാനമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതില്‍ അഭിപ്രായം പറയാന്‍ ഇല്ല. സിപിഐഎം പങ്കെടുക്കില്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിലാപാട് ഉണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്‍ഡ്യ മുന്നണിയില്‍ വ്യത്യസ്ത പാര്‍ട്ടികളുണ്ട്. അവര്‍ക്ക് വ്യത്യസ്ത അഭിപ്രായവും ഉണ്ടാവും. സിപിഐഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. മതത്തെ ബിജെപി രാഷ്ടീയമായി ഉപയോഗിക്കുകയാണ്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നീക്കമെന്നും യെച്ചൂരി വിശദീകരിച്ചു.
പെഗാസസിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണ്. പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് നീക്കമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us