/sathyam/media/media_files/ZRT4hx8kNrRU1eKvyoqq.jpg)
വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി(ാെശശേ ശൃമിശ). ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകള്‍ നല്‍കി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്മൃതി ഇക്കാര്യം വ്യക്തമാക്കിയത്. 'ആര്‍ത്തവമുള്ള ഒരു സ്ത്രീയെന്ന നിലയില്‍, ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്.'- സ്മൃതി പറഞ്ഞു. ''ആര്‍ത്തവമില്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ട്. സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം പ്രശ്നങ്ങള്‍ നിര്‍ദ്ദേശിക്കരുത്.''- ആര്‍ത്തവ അവധി തൊഴിലില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും സമൃതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നല്‍കിയതായി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. പങ്കാളികളുമായി സഹകരിച്ച് വികസിപ്പിച്ച ഈ നയം, രാജ്യത്തുടനീളമുള്ള ആര്‍ത്തവ ശുചിത്വ- പരിപാലന രീതികളിലെ അവബോധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണെന്നും അവര്‍ പറഞ്ഞു.
10 മുതല്‍ 19 വയസ്സുവരെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് നിലവിലുള്ള 'പ്രമോഷന്‍ ഓഫ് മെന്‍സ്ട്രല്‍ ഹൈജീന്‍ മാനേജ്മെന്റ് (എംഎച്ച്എം)' പദ്ധതിയും കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പിന്തുണയോടെ, വിവിധ വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികളിലൂടെ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം, പ്രത്യേക ആര്‍ത്തവ അവധിയുടെ കാര്യം ആരോഗ്യപ്രശ്‌നമായി കണക്കാക്കുന്നുവെന്നും പരിശോധനയ്ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ആര്‍ത്തവ അവധി ഒരു തര്‍ക്കവിഷയമാണ്. അടുത്തിടെ സ്‌പെയിന്‍ നിയമനിര്‍മ്മാണം പാസാക്കി, വേദനാജനകമായ ആര്‍ത്തവ കാലത്ത് ശമ്പളത്തോടുകൂടിയ അവധി നല്‍കിയിരുന്നു. അതേസമയം, ഇന്ത്യന്‍ പശ്ചാത്തലത്തില്‍, എല്ലാ ജോലിസ്ഥലങ്ങളിലും ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനുള്ള ഒരു നിര്‍ദ്ദേശവും നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഡിസംബര്‍ 8 ന് കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ചോദ്യത്തിന് മറുപടിയായി ഇറാനി വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us