Advertisment

വനിതാ സംവരണ ബില്‍ ഞങ്ങളുടേത്'; സോണിയ ഗാന്ധി

'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിട്ടും എന്തിനാണ് വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ മോദിജി ഇത്രയും സമയമെടുത്തതെന്ന് കഴിഞ്ഞ ദിവസം എക്‌സില്‍ കബില്‍ സിബല്‍ ചോദിച്ചു.

sonia gandhii

 വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിന് പിന്നാലെ ബില്ലിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസ് എം പി സോണിയ ഗാന്ധി. 'ഇത് (വനിതാ സംവരണ ബില്‍) ഞങ്ങളുടേതാണ്' എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കവെയാണ് സോണിയയുടെ പരാമർശം. 

Advertisment

വനിതാ സംവരണ ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.  എന്നാല്‍ പോസ്റ്റ് ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കിയതായും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. 

'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിട്ടും എന്തിനാണ് വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ മോദിജി ഇത്രയും സമയമെടുത്തതെന്ന് കഴിഞ്ഞ ദിവസം എക്‌സില്‍ കബില്‍ സിബല്‍ ചോദിച്ചു. ഒരുപക്ഷേ ഒബിസി വനിതകള്‍ക്ക് ഇപ്പോള്‍ സംവരണം നല്‍കിയില്ലെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപി നഷ്ടമായേക്കും.'- കബില്‍ സിബല്‍ പറഞ്ഞു. 

ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ നിന്ന് ജനസംഖ്യയുടെ 50 ശതമാനത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് രാജ്യസഭാംഗവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ പറഞ്ഞു. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും ഇത് തിരിച്ചറിഞ്ഞ് 2010ല്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരുകയും രാജ്യസഭയില്‍ പാസാക്കുകയും ചെയ്തുവെന്നും ബിജെപിക്ക് ഗൗരവമുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ലോക്സഭയില്‍ പാസാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. 

അതേസമയം, വനിതാ സംവരണ ബില്ലിന് അംഗീകാരം നല്‍കിയ കേന്ദ്രമന്ത്രിസഭയുടെ റിപ്പോര്‍ട്ട് തീരുമാനത്തെ ബിആര്‍എസ് എംഎല്‍സി കെ കവിത സ്വാഗതം ചെയ്തെങ്കിലും ബില്ലിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.

#women reservation bill #sonia gandhi
Advertisment