Advertisment

കർണാടകയിലെ പ്രതിപക്ഷ നേതാവായി ശ്രീനിവാസ് പൂജാരി: നിയമനം ആറ് മാസത്തിന് ശേഷം

മുതിര്‍ന്ന എംഎല്‍സി എന്‍ രവികുമാറിനെ നിയമസഭാ കൗണ്‍സിലില്‍ ചീഫ് വിപ്പായും ബിജെപി നിയമിച്ചിട്ടുണ്ട്.

New Update
srinivas poojary.jpg



കര്‍ണാടക സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ കോട്ട ശ്രീനിവാസ് പൂജാരിയെ (64) ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന്  ആറ് മാസത്തിന് ശേഷമാണ് നിയമനം നടത്തുന്നത്. ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) നേതാവായ പൂജാരിയുടെ നിര്‍ണായക സ്ഥാനത്തേക്കുള്ള നിയമനം തിങ്കളാഴ്ച ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. 2018-19 കാലയളവില്‍ സംസ്ഥാന നിയമസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും 2019 മുതല്‍ 2023 വരെ കൗണ്‍സില്‍ സഭാ നേതാവായും പൂജരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisment

കൂടാതെ മുതിര്‍ന്ന എംഎല്‍സി എന്‍ രവികുമാറിനെ നിയമസഭാ കൗണ്‍സിലില്‍ ചീഫ് വിപ്പായും ബിജെപി നിയമിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലഡിനെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി തിരഞ്ഞെടുത്തു. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ പ്രധാന സ്ഥാനങ്ങള്‍ക്കായി നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.

അരവിന്ദ് ബെല്ലാഡും ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലും പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ചിരുന്നു. എന്നാല്‍ മത്സരങ്ങള്‍ക്കിടയില്‍ ലിംഗായത്ത് നേതാവായ ബെല്ലഡ്, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനത്തെത്തി.

ബിഎസ് യെദ്യൂരപ്പയെയും അദ്ദേഹത്തിന്റെ മകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയെയും പരസ്യമായി വിമര്‍ശിച്ചതിനാല്‍ യത്‌നാലിന് പാര്‍ട്ടി സ്ഥാനമൊന്നും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.

 

latest news srinivas poojary
Advertisment