ഏതു സമയം വേണമെങ്കിലും  വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും വൈകാതെ തീരുമാനം വേണമെന്നും  രാഹുൽ ഗാന്ധിക്കായി അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി .രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല ,പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

111 ദിവസമായി ഹര്‍ജിക്കാരനെ ഉത്തരവ് ബാധിക്കുന്നുണ്ടെന്നും ഒരു പാര്‍ലമെന്റ് സെഷന്‍ നഷ്ടമായെന്നും അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാണിച്ചു.

author-image
shafeek cm
New Update
rahul gandhi supreme court

rahul gandhi supreme court

ദില്ലി:അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന  രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച  സുപ്രീംകോടതി  പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും  നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും  വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും വൈകാതെ തീരുമാനം വേണമെന്നും  രാഹുൽ ഗാന്ധിക്കായി അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടു.

Advertisment

എന്നാൽ എതിർകക്ഷികളെ കേൾക്കാതെ സ്റ്റേ നൽകാനാകില്ലെന്നും അതിനാൽ നോട്ടീസ് നൽകുകയാണെന്നും കോടതി വ്യക്തമാക്കി. വേഗത്തിൽ നടപടികൾ പൂർത്തിയാക്കാമെന്ന് വ്യക്തമാക്കിയ ബെഞ്ച് പത്തു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് എതിർകക്ഷികളോട് നിർദ്ദേശിക്കുകയായിരുന്നു. 

111 ദിവസമായി ഹര്‍ജിക്കാരനെ ഉത്തരവ് ബാധിക്കുന്നുണ്ടെന്നും ഒരു പാര്‍ലമെന്റ് സെഷന്‍ നഷ്ടമായെന്നും അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അടുത്ത പാര്‍ലമെന്റ് സെഷന്‍ നടക്കുകയാണെന്നും ഇതും സ്റ്റേ നീങ്ങിപ്പോയാല്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമാകുമെന്ന് സിംഗ്‌വി പറഞ്ഞു.

തന്റെ കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറാമെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് ആദ്യം തന്നെ സൂചിപ്പിച്ചു. എന്നാല്‍ ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയതോടെ ജസ്റ്റിസ് വാദം തുടരുകയായിരുന്നു..

ഉടനടി ഉത്തരവിറക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിയുടെ രീതികള്‍ വിചിത്രമെന്ന് നിരീക്ഷിക്കാന്‍ സുപ്രീം കോടതി മടിച്ചില്ല. സ്റ്റേ ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് അസാധാരണമാംവിധം ദൈര്‍ഘ്യമേറിയതാണെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രിം കോടതി നിരീക്ഷിച്ചു.

rahul gandhi supreme court modi
Advertisment