'ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും ജനങ്ങള്‍ക്ക് വേണ്ടിയാണ്'. അവര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് മാത്രം അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി

പാലക്കാട് നടന്ന പരിപാടിക്കിടെയാണ് സുരേഷ് ഗോപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണകൂടം തെറ്റു കാണിച്ചാല്‍ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്നും അദ്ദേഹം വ്യക്തമാക്കി

New Update
suresh gopi latest

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചുതന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മള്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

പാലക്കാട് നടന്ന പരിപാടിക്കിടെയാണ് സുരേഷ് ഗോപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് രംഗത്തെത്തിയത്. ഭരണകൂടം തെറ്റു കാണിച്ചാല്‍ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് തെറ്റുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ്. അവരുടെ പ്രതിഷേധ പരിപാടിക്ക് മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരണകൂടത്തിന്റെ വികല നയങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടിയതും തല്ലുകൊണ്ടതും ജനങ്ങള്‍ക്ക് വേണ്ടിയാണ്. അവര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് മാത്രം അവരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രതിപക്ഷത്തുള്ളത് ഏതു പാര്‍ട്ടിയോ ആയിക്കൊള്ളട്ടെ. അവരായിരിക്കണം ജനങ്ങളുടെ ശബ്ദമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ വികല നയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ നടന്നതും. എന്നാല്‍ ഭരണ പാര്‍ട്ടിയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയവരെ ക്രൂരമായി തല്ലി ചതക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു. 

പ്രസംഗത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും സുരേഷ് ഗോപി ഉന്നയിച്ചു. നവ കേരള സദസ്സ് സംഘടിപ്പിച്ചതും അതിന് മുടക്കിയതുമായ പണം കൊണ്ട് പാവപ്പെട്ട നിരവധി പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവരുടെ പ്രാര്‍ത്ഥനയെങ്കിലും ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഈ പാര്‍ട്ടിയെ കനപ്പിക്കുവാനും പാര്‍ട്ടിയിലെ വ്യക്തികളെ കനപ്പിക്കുവാനുമുള്ള ധൂര്‍ത്താണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ പണമെടുത്താണ് ഈ ധൂര്‍ത്ത് നടത്തുന്നതെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

`സംസ്ഥാനത്തെ പ്രതിപക്ഷം ഏതു പാര്‍ട്ടിയോ ആയിക്കൊള്ളട്ടെ. അവരെ പിന്തുണയ്‌ക്കേണ്ടത് ജനങ്ങളുടെ കടമയാണ്. നമ്മളത് ചെയ്യണം. നിങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ വാഹനത്തിന് മുന്നില്‍ ചാടിയതും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അടി കൊണ്ടതും. നിങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ തല്ലുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് തന്നെ അവരോട് ദൂരം പാലിക്കമെന്ന് ആരും പറയില്ല´- സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയതിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ഉണ്ടാകരുതെന്നും അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ അവരോട് ആയിരിക്കും ഞാന്‍ ദൂരം കല്‍പ്പിക്കുകയെന്നും സുരേഷ് ഗോപി പ്രസംഗത്തിനിടെ വ്യക്തമാക്കി. ജനദ്രോഹ നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ ജനകീയ സമരങ്ങള്‍ ശക്തിയാര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണകൂടത്തിന്റെ വികല നയങ്ങള്‍ക്കെതിരെ ഇനിയും നിശബ്ദത പാലിക്കരുതെന്നും പ്രതികരിക്കേണ്ട സമയമായെന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ വ്യക്തമാക്കി.

suresh gopi
Advertisment