Advertisment

കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ വരെ സുരേഷ് ഗോപി നടക്കും; സഹകാരികളുടെ പരാതി അമിത് ഷായ്ക്ക് കൈമാറും; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രചാരണായുധമാക്കാന്‍ ബിജെപി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന നടത്തിയപ്പോള്‍ വന്‍ തിരിമറിയാണ് പുറത്തു വന്നിരിക്കുന്നത്.

New Update
suresh gopi walk

തൃശൂര്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രചാരണായുധമാക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ പദയാത്ര. സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഒക്ട്‌ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്രനടത്തും.

Advertisment

തട്ടിപ്പ് നടന്ന എല്ലാ ബാങ്കിന്റെയും മുന്നില്‍ സഹകരണ അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. ഈ പരാതികളെല്ലാം കേന്ദ്രസഹകരണ മന്ത്രി അമിത് ഷായ്ക്ക് കൈമാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. സെപ്തംബര്‍ 21 മുതല്‍ 30 വരെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന നടത്തിയപ്പോള്‍ വന്‍ തിരിമറിയാണ് പുറത്തു വന്നിരിക്കുന്നത്.

കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാര്‍ ഒന്നരക്കോടിയോളം രൂപ അയ്യന്തോള്‍ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം.

 ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളില്‍ അഞ്ച് അക്കൗണ്ടുകളിലായി ഇയാള്‍ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. നിലവില്‍ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാള്‍. കൂടാതെ കൊച്ചിയിലെ ദീപക് എന്ന വ്യക്തി അഞ്ചരക്കോടി രൂപ വെളുപ്പിക്കുന്നതിനായി ഒന്‍പതോളം ഷെല്‍ കമ്പനികള്‍ തുടങ്ങിയിരുന്നു.

karuvannur bank suresh gopi bjp
Advertisment