New Update
/sathyam/media/post_attachments/jW24Zjkg2mvXyJ9AtV3t.jpg)
ലോക്‌സഭയിലെ കോണ്‍ഗ്രസ്‌നേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിയാണ് ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്‌സഭയിലെ പ്രതിപകഷ നേതാവ് കൂടിയായ ചൗധരിയെ സസ്പെന്‍ഡ് ചെയ്തത്.
Advertisment
ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കവേ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ ഭാഷാ പ്രയോഗങ്ങള്‍ പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൗധരിയെ സസ്പെന്‍ഡ് ചെയ്തത്. ബി ജെ പി നേതാവ് പ്രഹ്‌ളാദ് ജോഷിയാണ് ചൗധരിക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. നിരന്തരം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പ്രമേയത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസിന്‍െ ലോക്‌സഭാ കക്ഷി നേതാവിനെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us