മണിപ്പൂരിൽ വംശീയ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു

നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.

author-image
shafeek cm
New Update
manipur ministry meet


മണിപ്പൂരില്‍ വംശീയ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബുധനാഴ്ച ഉഖ്രുല്‍ ജില്ലയിലായിരുന്നു യോഗം. ഈ നിര്‍ണായക കാബിനറ്റ് യോഗത്തില്‍ കുക്കി മന്ത്രിമാരായ നെംച കിപ്ജെന്‍, ലെറ്റ്പാവോ ഹാക്കിപ്പ് എന്നിവര്‍ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 12  ബിജെപി  കൗണ്‍സില്‍ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎല്‍എമാര്‍ ഉള്‍പ്പെടെ 60 അംഗങ്ങളാണ് മണിപ്പൂര്‍ നിയമസഭയിലുള്ളത്.

Advertisment

ഉഖ്റുളില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ 17 അജണ്ടകളാണ് ചര്‍ച്ച ചെയ്തത്. ഇതില്‍ 16 എണ്ണം വിജയിച്ചു. ഉഖ്രുള്‍ എംഎല്‍എ റാം മുയ്വ, ഉഖ്രുലിനെ മണിപ്പൂരിന്റെ വേനല്‍ക്കാല തലസ്ഥാനമായി നിയോഗിക്കണമെന്ന് വാദിച്ചു. കൂടാതെ റോഡ്, വിദ്യാഭ്യാസം, അതിര്‍ത്തി സുരക്ഷ എന്നീ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതേസമയം നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു. ചിലര്‍ സാഹചര്യം മുതലെടുത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍  നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതെന്നും അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ തന്നെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഹുന്‍പുംഗിലെ മെയ്‌തേയ് മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി എക്‌സിലൂടെ പങ്കിട്ടു. മെയ്തികളും തങ്ഖുല്‍ നാഗകളും തമ്മിലുള്ള അടുത്ത ബന്ധവും ഉറപ്പിക്കുന്നതിന് ഈ കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഉഖ്രുല്‍, കാംജോങ് ജില്ലകളില്‍ 64.38 കോടി രൂപയുടെ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

manipur
Advertisment