'ഇന്ത്യാ സഖ്യവുമായി ഒരു ബന്ധവുമില്ല'; ഉദയനിധിയുടെ 'സനാതന ധർമ്മ' പരാമർശത്തിൽ ടിഎംസി

ഇത്തരം പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. സൗഹാർദ്ദമാണ് നമ്മുടെ സംസ്‌കാരം.

New Update
tmc.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്റെ 'സനാതന ധർമ്മ'ത്തിനെതിരായ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി). പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് ഇത്തരം അഭിപ്രായ പ്രകടനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടിഎംസി വ്യക്തമാക്കി.

Advertisment

"ഇത്തരം പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. സൗഹാർദ്ദമാണ് നമ്മുടെ സംസ്‌കാരം. മറ്റ് മതങ്ങളെ നമ്മൾ ബഹുമാനിക്കണം. അത്തരം അഭിപ്രായങ്ങളുമായി ഇന്ത്യാ സഖ്യത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ആരായാലും ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞാൽ ആ പ്രസ്‌താവനകളെ നമ്മൾ അപലപിക്കണം" ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.

"സനാതന ധർമ്മം" സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും, അത് ഉന്മൂലനം ചെയ്യണമെന്നും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്‌റ്റാലിൻ ആരോപിച്ചതിന് പിന്നാലെയാണ് ടിഎംസിയുടെ പ്രതികരണം. സനാതന ധർമ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയോട് ഉപമിച്ച ഉദയനിധി, ഇത്തരം കാര്യങ്ങൾ എതിർക്കപ്പെടേണ്ടതല്ല, നശിപ്പിക്കേണ്ടതാണെന്നും പറഞ്ഞിരുന്നു.

tmc
Advertisment