Advertisment

റേഷന്‍ വിതരണ അഴിമതി; ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്ത് ഇ.ഡി, നീക്കം റെയ്ഡിന് പിന്നാലെ

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ ശങ്കര്‍ ആധ്യയുടെയും മറ്റൊരു തൃണമൂല്‍ നേതാവ് സഹജഹാന്‍ ഷെയ്ഖിന്റെയും സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

New Update
tmc arrestt.jpg



റേഷന്‍ വിതരണ അഴിമതിക്കേസില്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് ശങ്കര്‍ ആധ്യ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നു. അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി ഭാര്യ ജ്യോത്സ്‌ന ആധ്യ ആരോപിച്ചു. ബംഗാവോണ്‍ മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനാണ് ശങ്കര്‍ അധ്യ. 

Advertisment

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ ശങ്കര്‍ ആധ്യയുടെയും മറ്റൊരു തൃണമൂല്‍ നേതാവ് സഹജഹാന്‍ ഷെയ്ഖിന്റെയും സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്കുള്ള പൊതുവിതരണ സംവിധാനത്തിന്റെ (പിഡിഎസ്) 30 ശതമാനവും ഇവര്‍ പൊതു വിപണിയിലേക്ക് തിരിച്ചുവിട്ടെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. റേഷന്‍ കൊള്ളയടിക്കലിലൂടെ ലഭിച്ച കുറ്റകൃത്യങ്ങളുടെ വരുമാനം മറ്റു പങ്കാളികളുമായി ഇവര്‍ പങ്കിട്ടതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. 'ചില സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ആളുകളുമായി ഒത്തുചേര്‍ന്ന് റൈസ് മില്ലര്‍മാര്‍ കര്‍ഷകരുടെ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും നെല്‍കര്‍ഷകര്‍ക്ക് നല്‍കേണ്ട എംഎസ്പി സ്വന്തം പോക്കറ്റിലാക്കുകയും ചെയ്തു' ഇഡി പറഞ്ഞു. 

 

വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളം നിരവധി അരി മില്ലര്‍മാര്‍ ഈ രീതി പിന്തുടരുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത മില്ലുടമയുമായ ബക്കിബുര്‍ റഹ്‌മാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒക്ടോബര്‍ 11, 26, നവംബര്‍ 4 തീയതികളില്‍ നടത്തിയ ഒന്നിലധികം പരിശോധനകളുടെ ഭാഗമായി കുറ്റകരമായ വസ്തുക്കളും 1.42 കോടി രൂപയും പിടിച്ചെടുത്തിരുന്നു. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ എംഎസ്പി നിരക്കില്‍ സംഭരിക്കേണ്ട ധാന്യത്തിന് മില്ലര്‍മാര്‍ ക്വിന്റലിന് 200 രൂപ നിരക്ക് ഈടാക്കിയതായും പ്രധാന പ്രതികളിലൊരാള്‍ സമ്മതിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച, റേഷന്‍ വിതരണ കുംഭകോണത്തില്‍ സഹജഹാന്‍ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ അര്‍ദ്ധസൈനിക സേനയെയും ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇവര്‍ സന്ദേശ്കാലിയിലെ സഹജഹാന്‍ ഷെയ്ഖിന്റെ അനുയായികളാണെന്നാണ് വിവരം. 800-1,000 പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണ ലക്ഷ്യം ജീവഹാനിയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തു. റോഹിങ്ക്യകള്‍ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ എന്താണ് ചെയ്യുന്നതെന്ന് സംഭവം കാണിക്കുന്നുവെന്ന് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.

നേരത്തെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മല്ലിക്കിനെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. 2011 മുതല്‍ 2021 വരെ അദ്ദേഹം ഭക്ഷ്യ വിതരണ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 

 

tmc
Advertisment