രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. മണിപ്പൂരിലെ മെയ്തേയ് സംഘടനകളുടെ നിരോധനം; കേന്ദ്രം ട്രൈബ്യൂണൽ രൂപീകരിച്ചു

സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേര്‍പിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു.

New Update
Vv

മണിപ്പൂരില്‍ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകളെ  നിരോധിക്കുന്നതിനായി കേന്ദ്രം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ട്രൈബ്യൂണല്‍ രൂപീകരിച്ചു. നവംബര്‍ 13ന് മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒമ്പത് മെയ്തേയി തീവ്രവാദ സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. മണിപ്പൂര്‍ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കാന്‍ മതിയായ കാരണമുണ്ടോയെന്ന് ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അടങ്ങുന്ന ട്രൈബ്യൂണല്‍ നിരീക്ഷിക്കും. 

Advertisment

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA), അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (RPF), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF), അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി (MPA), പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് (PREPAK), അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലേയ് യോള്‍ കന്‍ബ ലുപ് (കെവൈകെഎല്‍), കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് (ASUK) അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെയാണ് നിയമവിരുദ്ധ സംഘടകളായി പ്രഖ്യാപിച്ചത്.  അഞ്ച് വര്‍ഷത്തേക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യുഎപിഎ) കീഴിലാണ് ഇവയെ നിരോധിച്ചിരുന്നത്. 

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിച്ചാണ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേര്‍പിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു. 

കൂടാതെ, മെയ്തേയ് തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ തങ്ങളുടെ കേഡര്‍മാരെ അണിനിരത്തുമെന്നാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ്‌തേയ് സമുദായത്തിന്റെ പട്ടിക വര്‍ഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിലാണ് ആദ്യ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മെയ് 3 മുതല്‍ ആരംഭിച്ച വംശീയ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 180 -ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

latest news meitei
Advertisment