കേരളത്തില്‍ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികളെന്ന് രാജീവ് ചന്ദ്രശേഖര്‍. 2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍; വ്യാപക ട്രോള്‍

2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരിഹസിച്ചു.

New Update
rajiv chandrasekhar real.jpg

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Advertisment

മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

rajiv flood post.jpg

2018 സിനിമ കണ്ടിട്ടാണോ പോസ്റ്റ് ഇട്ടതെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരിഹസിച്ചു. പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. 'ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ...ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ...' ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

rajiv chandra shekhar
Advertisment