മഹാഭാരതത്തിലെ ദ്രോണാചാര്യരുടെ കഥയും അദ്ദേഹം ഏകലവ്യനോട് പെരുമാറിയ രീതിയെക്കുറിച്ചും ഉദയനിധി, പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാഞ്ഞത് വിവേചനത്തിന്റെ ഉത്തമ ഉദാഹരണം; ഉദയനിധി സ്റ്റാലിന്‍

അധ്യാപക ദിന സന്ദേശത്തില്‍, ഞങ്ങളുടെ ദ്രാവിഡ ആശയങ്ങളും, തള്ളവിരല്‍ ചോദിക്കാത്ത അധ്യാപകരും തമ്മിലുള്ള ബന്ധം എക്കാലവും തുടരുമെന്നും മഹാഭാരതത്തെ പരോക്ഷമായി പരാമര്‍ശിച്ച് ഉദയനിധി പറഞ്ഞു.

New Update
udayanidhi vivejanam

: പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഡിഎംകെ നേതാവും മന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍. മഹാഭാരതത്തിലെ ദ്രോണാചാര്യരുടെ കഥയും അദ്ദേഹം ഏകലവ്യനോട് പെരുമാറിയ രീതിയെക്കുറിച്ചും ഉദയനിധി പരാമര്‍ശിച്ചു. 

Advertisment

'പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചിട്ടില്ല. അതാണ് ഏറ്റവും നല്ല ഉദാഹരണം' സാമൂഹിക വിവേചനത്തിന്റെ സമീപകാല ഉദാഹരണത്തെക്കുറിച്ചുളള ചോദ്യത്തിന് തമിഴ്നാട് മന്ത്രി പറഞ്ഞു. 

അധ്യാപക ദിന സന്ദേശത്തില്‍, ഞങ്ങളുടെ ദ്രാവിഡ ആശയങ്ങളും, തള്ളവിരല്‍ ചോദിക്കാത്ത അധ്യാപകരും തമ്മിലുള്ള ബന്ധം എക്കാലവും തുടരുമെന്നും മഹാഭാരതത്തെ പരോക്ഷമായി പരാമര്‍ശിച്ച് ഉദയനിധി പറഞ്ഞു. ഭാവിതലമുറയെക്കുറിച്ചാണ് അധ്യാപകര്‍ എപ്പോഴും ചിന്തിക്കുന്നതെന്നും സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രി പറഞ്ഞു.

മഹാഭാരത പ്രകാരം, താഴ്ന്ന ജാതിക്കാരനായതിനാല്‍ ദ്രോണാചാര്യന്‍ ഏകലവ്യന് അമ്പെയ്ത്ത് പഠിപ്പിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഏകലവ്യന്‍ ദ്രോണാചാര്യരെ ഗുരുവായി സങ്കല്‍പ്പിച്ച് സ്വന്തമായി അമ്പെയ്ത്ത് അഭ്യസിക്കുകയും ദ്രോണാചാര്യരുടെ ശിഷ്യനായ അര്‍ജുനനേക്കാള്‍ മികച്ച അമ്പെയ്ത്ത് വിദഗ്ധനായി മാറുകയും ചെയ്തു. ഇതറിഞ്ഞ് കോപാകുലനായ ദ്രോണാചാര്യന്‍ ഗുരുദക്ഷിണയായി ഏകലവ്യന്റെ പെരുവിരല്‍ ആവശ്യപ്പെടുകയും ഏകലവ്യന്‍ അത് അനുസരിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ അമ്പെയ്ത്തിനുളള കഴിവില്ലാതായി. 

സനാതന ധര്‍മ്മത്തെ മലേറിയയോടും ഡെങ്കിപ്പനിയോടും ഉപമിച്ച ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സനാതന ധര്‍മ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 

'സനാതനത്തെ എതിര്‍ക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്' മന്ത്രി പറഞ്ഞു. പരമാര്‍ശം ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച ശേഷവും തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സനാതന ധര്‍മ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ചിലര്‍ തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മം. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചു നില്‍ക്കുകയാണെന്നും ഉദയനിധി പറഞ്ഞു.

udayanidhi stalin
Advertisment