Advertisment

നവകേരള സദസ്സ് കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ കയറുക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: വി മുരളീധരന്‍

ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്ന് ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടികൂട്ടല്‍ ജനം വിലയിരുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

New Update
muralidharan

തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. 'നാടുവാഴിസദസ്സ്' ആണ് നടക്കുന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു. നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെ എഴുന്നള്ളുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. 1,600 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ ഇല്ലാത്ത ഭരണത്തലവന്‍ ഒന്നരക്കോടിയുടെ ബസ്സില്‍ സഞ്ചരിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരന്‍.

Advertisment

യാത്ര കഴിഞ്ഞ് വരുമ്പോള്‍ ബസിനെ അല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആണ് മ്യൂസിയത്തില്‍ വെക്കേണ്ടി വരികയെന്നും വി മുരളീധരന്‍ പറഞ്ഞു. യാത്രക്കും സുരക്ഷക്കുമായി കോടികളാണ് ചെലവഴിക്കുന്നത്. കര്‍ഷകരേയും ക്ഷേമപെന്‍ഷന്‍ കിട്ടാത്തവരേയും വെല്ലുവിളിക്കുകയാണ് പിണറായി വിജയന്‍. ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്ന് ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടികൂട്ടല്‍ ജനം വിലയിരുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

ജനസമ്പര്‍ക്കം എന്ന പേരില്‍ മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്‍പ് നടത്തിയ പിആര്‍ എക്സര്‍സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് സര്‍ക്കാര്‍ പറയട്ടെ എന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊര് ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തില്‍ എങ്ങനെ രേഖപ്പെടുത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ചിന്തിക്കട്ടെ എന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.

 

 

#v muralidharan
Advertisment