വിഷയം കണ്ണൂരിലെ ബോംബ് നിര്‍മാണമാണ്. ഞാന്‍ ട്രാന്‍സ്പോര്‍ട് ഡ്രൈവറെ റോഡില്‍ വിരട്ടിയ കാര്യമല്ല പറഞ്ഞത്: സച്ചിന്‍ദേവ് എംഎല്‍എയെ പരിഹസിച്ച് വി.ഡി.സതീശന്‍

സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമര്‍ശിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vd sachin dev.jpg

തിരുവനന്തപുരം: നിയമസഭയില്‍ സച്ചിന്‍ദേവ് എംഎല്‍എയെ പരിഹസിച്ച് വി.ഡി.സതീശന്‍. അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ, കണ്ണൂരിലെ ബോംബ് നിര്‍മാണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സച്ചിന്‍ദേവ് ബഹളമുണ്ടാക്കിയത്. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് സച്ചിന്‍ദേവിനെ പ്രകോപിപ്പിച്ചത്. ഇതോടെ, സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമര്‍ശിക്കുകയായിരുന്നു.

Advertisment

”ഞാന്‍ ട്രാന്‍സ്‌പോര്‍ട് ഡ്രൈവറെ റോഡില്‍ വിരട്ടിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിര്‍മാണത്തിന്റെ കാര്യമാണ്. സര്‍ക്കാര്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിര്‍മാണത്തില്‍ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിര്‍മാണം അവസാനിപ്പിക്കണം”-വി.ഡി.സതീശന്‍ പറഞ്ഞു.

vd satheesan response
Advertisment