മുഖ്യമന്ത്രി സ്വയം ചെറുതായി,വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു: വിഡി സതീശന്‍

എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ ഇഷ്ടം. ആളുകള്‍ അതിനെ വിലയിരുത്തും. വികസനത്തിന്റെ ഇരകളായവരെ ചേര്‍ത്ത് പിടിക്കാനായിട്ടുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം.

author-image
shafeek cm
New Update
vd satheesan against ldf

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈന്‍ ചെയ്ത പദ്ധതിയാണ്. ഇത് യഥാര്‍ഥ്യത്തിലേക് എത്തിക്കാന്‍ വേണ്ടി നിശ്ചയദാര്‍ഢ്യതോടെ കഠിനാധ്വാനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. അന്ന് ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നും കടല്‍ക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങള്‍ ബഹിഷ്‌കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ ഇഷ്ടം. ആളുകള്‍ അതിനെ വിലയിരുത്തും. വികസനത്തിന്റെ ഇരകളായവരെ ചേര്‍ത്ത് പിടിക്കാനായിട്ടുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം. പ്രസംഗത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ മുഴുവന്‍ പറഞ്ഞിട്ട് ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചതില്‍ മുഖ്യമന്ത്രി സ്വയം ചെറുതായി പോയി എന്നാണ് എനിക്ക് തോന്നിയത്. ഇത് ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഞാന്‍ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും വിളിക്കുന്നില്ല. ഏകദേശം അതിന്റെ അടുത്തൊക്കെ എത്തുന്ന ഒരു പരിപാടി ആണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 55000 കോടി രൂപയാണ്. 8 കൊല്ലം കൊണ്ട് 850 കോടി മാത്രമേ കൊടുത്തിട്ടുള്ളൂ. റോഡ് കണക്ടിവിറ്റിയും റെയില്‍ കണക്ടിവിറ്റിയും ഇല്ല. വെറും പോര്‍ട്ട് അല്ല വിഴിഞ്ഞത്തേത്. കപ്പല്‍ വന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ ചരക്കുകള്‍ വിവിധ ഭാഗങ്ങളിലേക്ക് എത്തേണ്ട ചരക്കുകളാണ്. ആ ചരക്ക് പോകാന്‍ ഗതാഗത സൗകര്യം വേണം. അതിനാവശ്യമായ അനുബന്ധ സൗകര്യങ്ങളും വേണം. എട്ട് കൊല്ലമായിട്ട് പ്രത്യേകിച്ച് ഒരു പണിയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

vd satheesan
Advertisment