New Update
/sathyam/media/media_files/JnsWOK0nX1Vminbb4EJv.jpg)
തിരുവനന്തപുരം: സഹകരണ തട്ടിപ്പിൽ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാറിനെ പ്രതി ചേർത്ത് പൊലീസ്. അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിലാണ് പ്രതി ചേർത്തത്. കരമന പൊലീസാണ് വി എസ് ശിവകുമാറിനെതിരെ കേസെടുത്തത്. ശിവകുമാറിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പണം നിക്ഷേപിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Advertisment
9 കോടി രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്. സൊസൈറ്റിയുടെ പ്രധാന ശാഖ ഉൾപ്പെടെ നേരത്തെ അടച്ചുപൂട്ടിയിരുന്നു. നിക്ഷേപകർ കഴിഞ്ഞദിവസം ശിവകുമാറിന്റെ വസതിയിൽ പ്രതിഷേധവുമായി എത്തിയിരുന്നു. നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us