വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്; ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രവേശനം ജനുവരി നാലിന്

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

New Update
ys sharmila new.jpg

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള ജനുവരി നാലിന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും പ്രസിഡന്റുമാണ് ശര്‍മിള. ഇന്ന് രാവിലെ 11 മണിക്ക്  പാര്‍ട്ടി നേതാക്കളുടെ യോഗം ശര്‍മിള വിളിച്ചിട്ടുണ്ട്. അതില്‍ പാര്‍ട്ടി ലയനവും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്‌തേക്കും. ബിആര്‍എസ് ആധിപത്യം അവസാനിപ്പിച്ച് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് ഈ നിര്‍ണായക നീക്കം. 

Advertisment

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചു. 

'കഴിഞ്ഞ 9 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കെസിആര്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55-ലധികം മണ്ഡലങ്ങളില്‍ ഞാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിര്‍ണായകമാകും', വൈഎസ് ശര്‍മിള കൂട്ടിച്ചേര്‍ത്തു. 

andhra pradesh ys sharmila
Advertisment