ടൗട്ടെ ചുഴലിക്കാറ്റ്: ട്രെയിനുകള്‍ റദ്ദാക്കി വെസ്‌റ്റേണ്‍ റെയില്‍വേ; അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മെയ് 16 വരെ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 15 മുതല്‍ മെയ് 21 വരെ 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

Advertisment