ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പാകിസ്ഥാനിലേക്ക് പ്രവേശിക്കാനും സാധ്യത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 15, 2021

ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ പരമാവധി 175 കി.മീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അപ്പോഴേക്കും കാറ്റിൻ്റെ ശക്തി കുറയാനാണ് സാധ്യത.

×