സിട്രണ്‍ C5 എയര്‍ക്രോസിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

author-image
admin
New Update

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ ഈ മാസം C5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് . ഇതിന്റെ ഭാഗമായി വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി.

Advertisment

publive-image

50,000 രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. രാജ്യത്തെ സിട്രണിന്റെ 10 ഡീലര്‍ഷിപ്പുകളിലൊന്നില്‍ അല്ലെങ്കില്‍ സിട്രണ്‍ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് അനുസരിച്ച്‌ മാര്‍ച്ച്‌ 1-നും ഏപ്രില്‍ 6-നും ഇടയില്‍ കാര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം / 50,000 കിലോമീറ്റര്‍ അറ്റകുറ്റപ്പണി പാക്കേജ് സിട്രണ്‍ വാഗ്ദാനം ചെയ്യുന്നു. ജൂണ്‍ 30-നകം ഉടമകള്‍ക്ക് C5 എയര്‍ക്രോസ് ഡെലിവറി ചെയ്യേണ്ടതുണ്ട്. ടാറ്റ ഹാരിയര്‍, എം‌ജി ഹെക്ടര്‍, ജീപ്പ് കോമ്ബസ്, ഹ്യൂണ്ടായ് റ്റ്യൂസോണ്‍ തുടങ്ങിയ എസ്‌യുവികളായിരിക്കും എതിരാളികള്‍. 180 എച്ച്‌പി പവര്‍ നിര്‍മിക്കുന്ന 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും ഇന്ത്യയ്ക്കായുള്ള സി5 എയര്‍ക്രോസ്സ് സ്സില്‍ ഒരുങ്ങുക. 8-സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിക്കുക.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്‌സ് ഫ്രീ ടെയില്‍ഗേറ്റ് ഓപ്പണിംഗ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിങ്ങനെ നീളുന്നതാണ് വാഹനത്തിലെ ഫീച്ചറുകള്‍. ക്രൂയിസ് കണ്‍ട്രോള്‍, ഒരു ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യുവല്‍ -സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പഡില്‍ ലാമ്ബുകള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവയും ഫീച്ചറുകളാണ്.

cydren company
Advertisment