ജനങ്ങള്‍ കൂറുമാറ്റത്തെയും ജനാധിപത്യ വിരുദ്ധമായ നടപടികളെയും അംഗീകരിക്കുന്നത് ഞെട്ടിക്കുന്നു ; കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് ഡി.കെ.ശിവകുമാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 9, 2019

ബംഗളൂരു : കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ജനങ്ങള്‍ കൂറുമാറ്റത്തെയും ജനാധിപത്യവിരുദ്ധമായ നടപടികളെയും അംഗീകരിക്കുന്നത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ ആദ്യജയം ബിജെപിക്ക്. യെല്ലാപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ശിവറാം ഹെബ്ബാര്‍ വിജയിച്ചു. 10 സീറ്റില്‍ ബിജെപി മുന്നില്‍. രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ജെഡിഎസും ലീഡ് ചെയ്യുന്നു. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റില്‍ ആറെണ്ണമെങ്കിലും ബിജെപിക്ക് ജയിക്കണം.

ഫലസൂചന ബിജെപിക്ക് അനുകൂലമായതോടെ തോല്‍വി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രതികരിച്ചു

×