ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ചിത്രദുര്‍ഗ: ദലിതനായതിന്റെ പേരില്‍ എംപിയ്ക്ക് സ്വന്തം മണ്ഡലത്തില്‍ കയറാന്‍ വിലക്ക് . . സ്വന്തം മണ്ഡലത്തില്‍ കയറുന്നതില്‍ നിന്നാണ് ചിത്രദുര്‍ഗയിലെ ബിജെപി എംപി എ നാരായണ സ്വാമിയെ പ്രദേശവാസികള്‍ തടഞ്ഞത്.
Advertisment
തുംകുര്‍ ജില്ലയിലെ പവഗട താലൂക്കില്‍ തിങ്കളാഴ്ചയാണ് സംഭവം. ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ളവരും ഉള്‍പ്പെടെയുള്ള സംഘവുമായി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു എംപി.
ഗൊള്ള സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഗൊള്ളരഹാട്ടിയില്‍ എത്തിയ നാരായണസ്വാമിയ്ക്ക് നാട്ടുകാര്‍ ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഗൊള്ളരഹാട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.