ദ​ലി​ത്​ സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം ​ചെ​യ്​​ത്​ കൊലപ്പെടുത്തിയ കേസ്; മൂ​ന്ന്​ പ്ര​തി​ക​ള്‍​ക്ക്​ വ​ധ​ശി​ക്ഷ

New Update

ഹൈ​ദ​രാ​ബാ​ദ്​: ദ​ലി​ത്​ സ്​​ത്രീ​യെ ബ​ലാ​ത്സം​ഗം​ചെ​യ്​​ത്​ കൊലപ്പെടുത്തിയ മൂ​ന്ന്​ പ്ര​തി​ക​ള്‍​ക്ക്​ തെ​ല​ങ്കാ​ന​യി​ലെ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. പു​റ​മെ മൂ​ന്നു പേ​രും​കൂ​ടി 26,000 രൂ​പ പി​ഴ​യു​മ​ട​ക്ക​ണം.

Advertisment

publive-image

ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ 25നാ​ണ്​ 30കാ​രി​യെ കു​മ്രം ഭീം-​ആ​സി​ഫാ​ബാ​ദ്​ ജി​ല്ല​യി​ല്‍ ക​ഴു​ത്ത​റു​ത്ത്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ല്‍ കു​ത്തേ​റ്റ മു​റി​വു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​റ​സ്​​റ്റി​ലാ​യ മൂ​ന്നു​​പേ​ര്‍​ക്കെ​തി​രെ​യും ബ​ലാ​ത്സം​ഗം, കൊ​ല, ദ​ലി​ത്​ പീ​ഡ​ന നി​രോ​ധ​ന നി​യ​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി.

ഇ​വ മൂ​ന്നും തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്​ ജ​ഡ്​​ജി വ​ധ​ശി​ക്ഷ ത​ന്നെ വി​ധി​ക്കു​ക​യാ​യി​രു​ന്നു. വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നീ​തി ല​ഭി​ച്ചു​വെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ്​ പ്ര​തി​ക​രി​ച്ചു.

dalith women death
Advertisment