തീവ്രവാദ ഭീഷണി! രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം; സിസിടിവി കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കും

New Update

publive-image

ഇടുക്കി: തീവ്രവാദ ഭീഷണിയടക്കം നിലനില്‍ക്കുന്നതിനാല്‍ ഇടുക്കിയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തും. രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച സുരക്ഷ മുന്നറിയിപ്പ് നല്‍കിയത്. സിസിടിവി കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു.

Advertisment

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് അധികൃതർ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തൽസമയ ദൃശ്യങ്ങൾ വിശകലനം ചെയ്യും.

kerala dam cctv threat
Advertisment