‘സാരിയിലും നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍’ തലകുത്തി മറിയുന്ന വീഡിയോയുമായി നര്‍ത്തകി

ഫിലിം ഡസ്ക്
Tuesday, April 13, 2021

കരണംമറിയല്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന
ഒന്നാണ്. പ്രശസ്ത നര്‍ത്തകിയായ രുക്മിണി വിജയകുമാര്‍ കരണംമറിയല്‍ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാരി ഉടുത്താണ് രുക്മിണി കരണംമറിയുന്നത്. രുക്മിണി തന്നെയാണ് വീഡിയോ തന്‍റെഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘സാരിയിലും നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍’ എന്നാണ് രുക്മിണി വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചുവടുകളൊന്നും പിഴയ്ക്കാതെ തലകുത്തി മറിയുന്ന രുക്മിണിയെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി.
‘മനോഹരം’ എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.

 

View this post on Instagram

 

A post shared by Rukmini Vijayakumar (@dancerukmini)

×