New Update
/sathyam/media/post_attachments/YkjXEArpX9UW1Pe1QpHd.jpg)
കോട്ടയം: മുഖ്യമന്ത്രി ചെയർമാനായുളള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ഭരണസമിതിയിലേക്ക് പാലാ സോഷൃൽ വെൽഫെയർ സൊസൈറ്റി പബ്ലിക്റിലേഷൻസ് ഓഫീസറും രാമപുരം മാർ ആഗസ്തീനോസ് കോളജ് ഹിന്ദി അദ്ധ്യാപകനുമായ ഡാൻ്റീസ് കൂനാനിക്കലിനെ സർക്കാർ നാമനിർദേശം ചെയ്തു.
Advertisment
കർഷകയൂണിയൻ (എം) സംസ്ഥാന ജനറൽസെക്രട്ടറിയായ ഡാൻ്റീസിനെ കേരളാകോൺഗ്രസ്(എം)പ്രതിനിധിയായി ചെയർമാൻ ജോസ് കെ. മാണി നിർദേശിച്ചതിനെതുടർന്നാണ് നിയമനം.
ഗ്രാമ,ബ്ളോക്ക്,ജില്ലാപഞ്ചായത്ത് ആസൂത്രണസമിതിയംഗം,വിവിധ പഞ്ചായത്തുകളിലെ ജലനിധി ടീം മാനേജരായും പ്രവർത്തിക്കുന്ന ഡാൻ്റീസ് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർകമ്പനി ഡയറക്ടർ ബോർഡംഗം കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us